November 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര്‍ വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ

Times of Kuwait – കുവൈറ്റ്  വാർത്തകൾ

ന്യുയോര്‍ക്ക് : കൊവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ അഞ്ച് മില്യണ്‍ കവിഞ്ഞതായി ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി, പീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അനൗദ്യോഗിക കണക്കുകള്‍ ഇതിലും വളരെ അധികമായിരിക്കുമെന്നും ഇവര്‍ പറയുന്നു.
2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര്‍ വീതം ഓരോ ദിവസവും കൊവിഡ് മൂലം മരിച്ചിരുന്നുവെന്നും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നവംബര്‍ 1 വരെ മരിച്ച 5000425 പേരില്‍ അമേരിക്കയില്‍ മാത്രം 745836 പേരാണ്. ബ്രസീലില്‍ 607828 പേരും, ഇന്ത്യയില്‍ 458437 പേരും കൊവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. മെക്‌സിക്കോ (288365) റഷ്യ (234194), പെറു (200246).
ജനസംഖ്യ തോതനുസരിച്ച്‌ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് പെറുവിലാണ്. ഓരോ 100000 ത്തിലും 616 പേരാണ് കൊവിഡിന് കീഴങ്ങിയത്. കൊവിഡ് – 19 പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ല.

error: Content is protected !!