Times of Kuwait – കുവൈറ്റ് വാർത്തകൾ
ബെംഗളൂരു: കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കുമാർ (46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കന്നട സിനിമയിലെ ഇതിഹാസ താരം രാജ്കുമാറിന്റെ മകനാണ് പുനീത്. അപ്പു എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്. മുപ്പതോളം കന്നഡ ചിത്രങ്ങളിൽ നായകവേഷം കൈകാര്യം ചെയ്തു.
More Stories
കവിയൂർ പൊന്നമ്മ അന്തരിച്ചു
ലോകം കീഴടക്കാൻ ‘മരയ്ക്കാർ ‘ എത്തുന്നു ; കുവൈറ്റിൽ ആദ്യപ്രദർശനം ഇന്ന് രാത്രി 9: 30 ന്
കുവൈറ്റിൽ നിന്നും മലയാള സിനിമയിലേക്ക് ഒരു നായകൻ; ‘ടോൾഫ്രീ’ യുമായി അരുൺ നാഗമണ്ഡലം