ജോബി ബേബി,(നഴ്‌സ്,കുവൈറ്റ്)
ഈ അടുത്തിടെ ഉണ്ടായ കൊല്ലം ജില്ലയിലെ വിസ്മയ എന്ന യുവതിയുടെ മരണം ഇന്ന് ഏറെ ചർച്ച ചെയ്യ്ത കാര്യമാണ്.ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയം നിലനിൽക്കുന്നു.രണ്ടായാലും കാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണ്.ഈ രണ്ട് കാര്യങ്ങളിലും മാനസീകാരോഗ്യത്തിനും സാമൂഹിക കാഴ്ചപ്പാടിനും മുഖ്യമായ സ്ഥാനമുണ്ട്.അതുകൊണ്ട്കൂടി ഇത് സാമൂഹിക ആരോഗ്യസംബന്ധമായ കാര്യമാണ് എന്ന് മനസ്സിലാക്കാം.വിസ്മയുടെ മരണം പ്രചോദനമായി എന്ന് തോന്നുമാറ് കേരളത്തിൽ പലയിടത്തും യുവതികൾ ആത്മഹത്യ ചെയ്യ്തു.ഗർഭിണിയായ ഭാര്യയേയും ഭാര്യാപിതാവിനേയും ഭർത്താവ് മർദ്ദിച്ചു.ഇങ്ങനെ നൂറു നൂറ് സംഭവങ്ങൾ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു.ഈ ദുസത്ഥി ഒഴിവാക്കാൻ എന്തു ചെയ്‌യണം?
ഒന്നാമതായി പാഠ്യപദ്ധതിയിൽ ഭാര്യാഭതൃബന്ധം,സ്ത്രീവിരോധം,പരസ്പരബഹുമാനം,പരിരക്ഷ തുടങ്ങിയവയെ കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടുത്തണം.ഇത് യുവതി യുവാക്കളുടെ മൂല്യ ബോധത്തിൽ കാര്യമായ മാറ്റം വരുത്തും എന്ന് തീർച്ച.രണ്ടാമതായി,അടിയന്തരമായി ചെയ്‌യേണ്ട കാര്യം,വിവാഹപൂർവ്വ കൗൺസിലിംഗും പ്രതിജ്ഞാപത്രവും നിർബന്ധമാക്കണം.വധുവും വരനും ഒന്നിച്ചു സർക്കാർ ഒരുക്കുന്ന കൗൺസിലിoഗിൽ പങ്കാളികളാവുകയും സ്ത്രീധനം വാങ്ങില്ലെന്നും ഭാര്യയേയും ഭർത്താവിനേയും ശാരീരികമായി ഉപദ്രവിക്കില്ലെന്നും പ്രതിജ്ഞ ചെയ്‌യുന്ന പത്രത്തിൽ ഒപ്പുവയ്ക്കുകയും ചെയ്യുന്ന നിബന്ധന കൊണ്ടുവരുകയും ചെയ്യണം.
ഈ പ്രതിജ്ഞാ പത്രം ഹാജരാക്കിയാലേ തദ്ദേശ സ്ഥാപനങ്ങൾ വിവാഹം രജിസ്റ്റർ ചെയ്ത് കൊടുക്കുയുള്ളൂ എന്ന് നിബന്ധന വയ്ക്കണം.വിവാഹത്തിന് ശേഷം ഭാര്യയോ ഭർത്താവോ മർദ്ദനം,പീഡനം,വിശ്വാസവഞ്ചന,അവിഹിത ബന്ധങ്ങൾ എന്നിവ തുടരുന്നതായി കണ്ടാൽ കർശന നടപടികളും ആവശ്യമാണ്.ആവശ്യമായി വന്നാൽ സമാധാനപരമായ വിവാഹമോചനത്തിനും വ്യവസ്ഥ ചെയ്യണം.ഇത് പ്രാത്സാഹിപ്പിക്കത്തക്ക കാര്യമല്ലെങ്കിലും ആത്മഹത്യ ചെയ്യാൻ മനസ്സ് വെമ്പുമ്പോൾ അതിലും ഭേദം നിയമപരമായ വേർപാടാണ് എന്ന ധൈര്യം യുവതിയ്ക്കും യുവാവിനും കിട്ടാനത് പ്രേരക ശക്തിയാകും.നിയമമാക്കി മാറ്റാൻ സർക്കാർ സാമൂഹികക്ഷേമം,നിയമം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചു വേണം ഇക്കാര്യങ്ങളിൽ നടപടി സ്വീകരിക്കാൻ.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ