മോഹൻ ജോളി വർഗീസ്
ഒരു പക്ഷെ കേരളത്തിൽ ഈ വാക്ക് ഏറ്റവും കൂടുതൽ കേട്ടത് ,ബി ജെ പി സർക്കാരുടെ പ്രകടന പത്രികയിലും പിന്നെ പെട്രോളിന് വില കുതിച്ചു കയറിയ സമയത്തും ആയിരിക്കും.ഇതിനും മാത്രം ശോച്യാലയം പണിയാണോ എന്നൊക്കെ ധാരാളം ട്രോൾ നമ്മൾ ദിനവും കാണുന്നതാണ് .ഈ ശോച്യാലയം വല്യ പ്രശനം ആണോ സത്യത്തിൽ ?
ഈ ലേഖനം വായിക്കുന്ന എത്രപേർ നോർത്ത് ഇന്ത്യയിൽ താമസിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല .വൃത്തിയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും പിന്നോക്കം തന്നെയാണ്.ഉറപ്പായും ചില മാറ്റങ്ങൾ അനിവാര്യവും ആൺ .സ്ലം ഡോഗ് മില്ലിനിർ എന്ന സിനിമ വന്നപ്പോൾ ഇന്ത്യയിൽ ഇങ്ങനെയും ചില സ്ഥലങ്ങൾ ഉണ്ടോ എന്ന് ചിന്തിച്ചവർ ആണ് നമ്മളിൽ പലരും .ഈ ലേഖനം അത്തരത്തിൽ പെട്ട ഒരു സ്ഥലത്തെ എൻ്റെ ഒരു അനുഭവം ആണ്.
പഠനത്തിന്റെ ഭാഗമായി ഞാൻ കുറച്ചു നാൾ പൂനയിൽ ആയിരുന്നു .ഇന്ത്യയിലെ നല്ല ചില സിറ്റികളിൽ ഒന്നാണ് പൂനെ.നല്ല കാലാവസ്ഥ നല്ല വൃത്തി.പല ഭാഗത്തും എയർ ഫോഴ്‌സും കരസേനയും ആണ് അവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്.അതിന്റേതായ ഒരു അടുക്കും ചിട്ടയും നമുക്ക് അവിടെ കാണാൻ കഴിയും.ഞാൻ താമസിച്ച വീട്ടിൽ ഒന്നിട വിട്ട ദിവസങ്ങളിൽ ഒരു സ്ത്രീ വീട്ടു ജോലിക്കു വരും .അല്പം പ്രായം ഉണ്ട്.നന്നായി ജോലികൾ എല്ലാം ചെയ്തു തീർക്കും.പക്ഷെ അവർ വരുമ്പോൾ ഒരു വല്ലാത്ത നാറ്റം ആണ് .ചില സമയങ്ങളിൽ അവിടെ എങ്ങും നില്ക്കാൻ പറ്റില്ല.അത്രയ്ക്ക് ദുർഗന്ധം ആണ്.അവർ എന്നും ഒരേ സാരി ആണ് ഉടുക്കുന്നത് .സാരി കഴുകിട്ട് വർഷങ്ങൾ ആയി എന്ന് നമുക്ക് തോന്നും . തൻ്റെ ദേഹത്ത് നിന്നാണ് ഈ ദുർഗന്ധം ഉണ്ടാകുന്നത് എന്ന ഒരു കൂസലും ഇല്ലാതെ ആണ് അവർ പണി എടുക്കുന്നത് .ചില ദിവസങ്ങളിൽ അവർ വരുമ്പോൾ ഞാൻ പുറത്തോട്ടു ഇറങ്ങിപ്പോകും ,അവർ പോയി എന്ന് ഉറപ്പിച്ച ശേഷമേ തിരികെ വരുക ഉള്ളു .
ഒരു ദിവസം അവരുടെ ശമ്പളം കൊടുക്കാൻ ആയി ഞാൻ അവർ താമസിച്ചിരുന്ന ചേരിയിൽ പോകേണ്ടതായി വന്നു .ആദ്യം എനിക്ക് വഴി മനസ്സിലായില്ല പക്ഷെ ഒടുവിൽ അവിടെ എത്തിയപ്പോൾ ,അവർ വരുമ്പോൾ ഉണ്ടാകുന്ന അതേ ദുർഗന്ധം ,ആ സ്ഥലം മുഴുവൻ.ഒരു നൂറിൽ പരം ആളുകൾ അവിടെ താമസിക്കുന്നുണ്ട് ,അവർക്ക് ആർക്കും ഈ പറയുന്ന ശോച്യാലയം ഇല്ല .ഓടകൾ കൂമ്പാരമായി കെട്ടി കിടക്കുവാന് .കുട്ടികൾ ഓടയിലെ വെള്ളത്തിലൂടെ ചാടി മറിഞ്ഞാണ് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് .എങ്ങും അസഹനീയമായ നാറ്റം ആണ് ,ഞാൻ അവിടെ ഏതാണ് 15 മിനിറ്റു നിന്ന് കാണും ,ശ്വാസം മുട്ടിയിട്ടു ചത്തുപോകുമോ എന്ന് തോന്നി പോയി ,പക്ഷെ അവിടെ ഉള്ളവർ എൻ്റെ ബുദ്ധിമുട്ടു കണ്ടിട്ട് ഇവൻ എവിടുന്നു വന്നടെ എന്ന് ചിന്തിച്ചു നോക്കുവാന് .അവിടെ ഉള്ളവർ അതിനോട് പൊരുത്തപ്പെട്ടു എന്ന് വേണം പറയാൻ .തിരികെ വീട്ടിൽ വന്നപ്പോൾ എൻ്റെ ഷിർട്ടിലും പാന്റിലും അതേ മണം .ഞാൻ ഉടൻ തന്നെ അത് കഴുകി .ഉണങ്ങിയപ്പോഴും ആ ദുർഗന്ധം പോയിട്ടില്ല ,അല്ലേൽ അത് എൻ്റെ തോന്നൽ ആവാം .ഞാൻ ആ തുണി ഒരു വെസ്റ് ബാസ്കറ്റിൽ കളഞ്ഞു .വേറെ തുണി എനിക്ക് ഉള്ളത് കൊണ്ട് അന്ന് അത് പറ്റി .ചേരിയിൽ താമസിക്കുന്ന മാറ്റി ഉടുക്കാൻ തുണിയില്ലാത്തവർ എന്ത് ചെയ്യും ?
മാറി മാറി വന്ന രാഷ്ട്രീയ ആളുകൾ ഇതെല്ലാം ഇപ്പോൾ ശരിയാക്കാം എന്ന് പറയുന്നത് അല്ലാതെ ശരിയാക്കാറെ ഇല്ല .ഇനി അല്പം പെട്രോൾ വില കൂട്ടിട്ട് ആണ് എങ്കിലും ഇതൊക്കെ ശരിയാക്കുന്നേൽ ശരിയാക്കാട്ട് .അല്ലേൽ സ്വന്തം പള്ള വീർപ്പിക്കുന്നവർ (അത് രാഷ്ട്രീയക്കാർ ആണേലും ,മുതലാളിമാർ ആണേലും ) അല്പം ദയ ഈ പാവങ്ങളോട് കാണിച്ചാൽ എല്ലാം ശരിയാകും .ഇവിടെ ഞാൻ ഇതു പറഞ്ഞത് ,ഇത്തരം ആൾക്കാരെ അറിയില്ല എങ്കിൽ നമ്മൾ അറിയണം ഇവരെ ,ഒപ്പം നമ്മൾ എന്ത് സുഖത്തിൽ ആണ് കഴിയുന്നത് എന്നും …നന്ദി , സ്നേഹത്തോടെ മോഹൻ ജോളി വർഗ്ഗിസ് .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ