Times of Kuwait – കുവൈറ്റ് വാർത്തകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ മഴ കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരും.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ഒക്ടോബര്‍ 26: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ഒക്ടോബര്‍ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഒക്ടോബര്‍ 26: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഒക്ടോബര്‍ 27: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ്.
ഒക്ടോബര്‍ 28: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്.
സംസ്ഥാനത്ത് അഞ്ച് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷോളയാര്‍ (തൃശൂര്‍), പൊന്മുടി, കുണ്ടള, കല്ലര്‍കുട്ടി, ലോവര്‍ പെരിയാര്‍ (ഇടുക്കി) എന്നി അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടുപ്പെട്ടി (ഇടുക്കി), കക്കി ആനത്തോട് (പത്തനംതിട്ട) അണക്കെട്ടുകളില്‍ നിലവില്‍ ഓറഞ്ച് അര്‍ട്ടാണ്. ആനയിറങ്ങല്‍ (ഇടുക്കി), പമ്ബ (പത്തനംതിട്ട), പെരിങ്ങല്‍കുത്ത് (തൃശൂര്‍) അണക്കെട്ടുകളില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചു. അതേസമയം, മൂഴിയാര്‍ ഡാമില്‍ യെല്ലോ അലര്‍ട്ടാണ്.
More Stories
ഈ മണ്ഡല കാലത്തെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം ” ശബരിഗിരി നാദം ” പ്രകാശനം ചെയ്തു
ഓൾ കേരളാ പ്രസിദ്ധീകരണത്തിന് ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,കേരളാ സംസ്ഥാന കമ്മിറ്റി ഓഫീസ് -ശിലാസ്ഥാപനം നടത്തി
നടൻ ടി.പി. മാധവൻ അന്തരിച്ചു.