ജോബി ബേബി,(നഴ്‌സ്,കുവൈറ്റ്)
കലാമൂല്യമുള്ള അപൂർവ്വ ചിത്രങ്ങൾ ശേഖരിക്കുന്നതിൽ തത്പരനായിരുന്ന പ്രായമായ പിതാവ് അന്തരിച്ചു.അദ്ദേഹത്തിന്റെ ശേഖരത്തിൽ വാൻഗോഗ്,റാഫേൽ,പിക്കാസോ തുടങ്ങിയ ലോകപ്രശസ്തരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു.അന്തരിച്ച കലാസ്വാദകനായ പിതാവ് വലിയ സമ്പന്നനായിരുന്നു.കൊട്ടാര സദൃശ്യമായ വീട്,അതിന് മുന്നിൽ പൂന്തോട്ടം.ഇഷ്ട്ടം പോലെ മറ്റ് സ്ഥാവര ജംഗമ സമ്പാദ്യങ്ങൾ.ഇതിനെല്ലാം അവകാശിയായ ഏക മകനാണ് ആ പിതാവിനുണ്ടായിരുന്നത്.പക്ഷേ അവൻ അകാലത്തിൽ മരിച്ചുപോയി.
പിതാവിന്റെ വിൽപത്രം അനുസരിച്ചു കാലശേഖരത്തിലെ അപൂർവചിത്രങ്ങൾ ലേലം ചെയ്യുന്നതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.ലേലദിവസം അനേകർ ലേലം നടക്കുന്ന ഹാളിലെത്തി.ലേലം തുടങ്ങി പക്ഷേ അഭിഭാഷകൻ ആദ്യം മരിച്ചുപോയ പിതാവ് തന്നെ വരച്ച തന്റെ മകന്റെ ചിത്രമാണ് ലേലത്തിന് വച്ചത്.പക്ഷേ കലാസ്വാദകർക്കും അതിൽ താത്‌പര്യം ഉണ്ടായിരുന്നില്ല.ആരും അത് ലേലത്തിൽ പിടിച്ചില്ല.ആരും ഒന്ന് വിളിക്കാതിരുന്നപ്പോൾ പിതാവിന്റെ തോട്ടക്കാരൻ തന്റെ പഴയ ‘കൊച്ചുജമാനനോടുള്ള സ്നേഹത്തിന്റെ ആ ചിത്രത്തിന് നൂറ് രൂപ കൊടുക്കാമെന്ന് പറഞ്ഞു.
“വേറെ ആരെങ്കിലും കൂടുതൽ വിളിക്കാനുണ്ടോ?-ലേലം ഉറപ്പിക്കുന്നതിനുമുൻപ് അഭിഭാഷകൻ ഉച്ചത്തിൽ ചോദിച്ചു.
“ഇല്ല ഞങ്ങൾക്കാർക്കും അതുവേണ്ട ,ലേലം ഉറപ്പിച്ചോള്ളൂ,എന്നിട്ട് മറ്റു പ്രശസ്ത ചിത്രങ്ങളെല്ലാം ലേലം ചെയ്യു”-തടിച്ചുകൂടിയ കലാസ്വാദകർ അക്ഷമരായി.അഭിഭാഷകൻ നൂറുരൂപയ്ക്ക് ദരിദ്രനായ തോട്ടക്കാരന് ആ ചിത്രം നൽകി ,എന്നിട്ട് പറഞ്ഞു:”ഇതോടെ ലേലം അവസാനിച്ചു പിതാവിന്റെ വിൽപത്രത്തിൽ പറഞ്ഞിരുന്നത് ആദ്യം തന്റെ മകന്റെ ചിത്രം ലേലത്തിൽ വയ്ക്കണമെന്നും അത് ലേലത്തിൽ പിടിക്കുന്ന ആളിന് തന്റെ മറ്റ് ചിത്രങ്ങളും കലാശേഖരവും വീടും സ്വത്തുക്കളും എല്ലാം സൗജന്യമായി നൽകുമെന്നാണ്.അതനുസരിച്ചു ഇവയെല്ലാം ഇതാ ഈ തോട്ടക്കാരന് ലഭിച്ചിരിക്കുന്നു”.തോട്ടക്കാരൻ അനന്താശ്രുക്കളോടെ എല്ലാം കേട്ടുനിന്നു.മറ്റുള്ളവർ ലജ്ജിതരായി തിരിച്ചു പോയി.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി