മോഹൻ ജോളി വർഗ്ഗിസ്
കേരളം ഇന്ന് മഴവെള്ളത്താൽ ബുദ്ധിമുട്ടുവാന്.പലർക്കും സാമ്പത്തികമായും ശാരീരികമായും മാനസികമായും നഷ്ടങ്ങൾ മാത്രം.സോഷ്യൽ മീഡിയ തുറന്നാൽ,മഴയാണ് മുഴുവൻ.പലരുടെയും പോസ്റ്റുകൾ മഴയുടെ കണക്കും ,നാശനഷ്ടങ്ങളും മറ്റുമാണ്.പ്രകൃതിയുടെ വിളയാട്ടം എന്നല്ലാതെ എന്ത് പറയാൻ (ഇക്കൂട്ടത്തിൽ ചിലർ, ഭരിക്കുന്ന സർക്കാരിനെയും കുറ്റം പറയുന്നുണ്ട് എന്നതാണ് കോമഡി).ഈ കഴിഞ്ഞ കുറച്ചു വര്ഷമായെ കേരളം ഒട്ടാകെ ഈ മഴ കാരണം ഇങ്ങനെ ബുദ്ധിമുട്ടിട്ടുള്ളു.ശരിയല്ലേ ?എൻ്റെ ചെറുപ്പത്തിൽ ശക്തമായ ഒരു മഴ പെയ്താൽ ദൈവവമേ വെള്ളപൊക്കം വരണേ എന്ന് മുട്ടിപ്പായി പ്രാർഥിക്കും.എങ്ങാനും മഴപെയ്താൽ കുറച്ചു ദിവസത്തേക്ക് സ്കൂളിൽ പോകണ്ടല്ലോ.പിന്നെ ഒരു ഉത്സവം പോലെ ആണ് .ഗേറ്റ് പുട്ടിയിട്ടിട്ട് ആണ് എങ്കിലും ചെറിയ ഒരു പിണ്ടിയിൽ നീന്തി നടക്കാം.ഫുൾ ടൈം എന്ജോയ്മെന്റ് ആണ്,ദൂരെ എങ്ങാനും ഒരു പാമ്പ് പോയാൽ കഴിഞ്ഞു അന്നത്തെ ചാട്ടം .ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന പോലെ വെള്ളം പൊങ്ങി വരില്ല.നമ്മളെ പറ്റിക്കാൻ മുതിർന്നവർ പറയും,എടാ,വെള്ളത്തിൽ മൂത്രം ഒഴിച്ചാൽ വെള്ളം പൊങ്ങി വരും എന്ന് ,അത് കേട്ട് എന്തും മാത്രം വെള്ളം കുടിച്ച് മൂത്രം ഒഴിച്ചിട്ടുണ്ട് .അതൊരു കാലം.
ഞങ്ങളുടെ നാട്ടിൽ ഒരു കോള കമ്പനി നടത്തുന്ന ഒരാൾ ഉണ്ട് .കമ്പനി എന്ന് പറയാൻ പറ്റില്ല.കോള ഉണ്ടാക്കുന്നതും,കുപ്പി കഴുകുന്നതും,കോള റെഡി ആക്കുന്നതും,അത് കൊണ്ട് കടയിൽ കൊടുക്കുന്നതും ഒരേ ആൾ ആണ് .ഗാന്ധാരി സിനിമയിൽ ജഗതിയുടെ ക്യാരക്ടർ പോലെ ഒരാൾ.എന്തും തന്നെ ചെയ്യും.ഈ കോള കമ്പനി നില്കുന്നത് ഒരു കെട്ടിടത്തിന്റെ താഴ്ഴേ ,റോഡിന്റെ അടിഭാഗത്താണ്.പണ്ട് നല്ല മഴ ഉള്ള ഒരു ദിവസം,കോള ഉണ്ടാക്കാൻ ഉള്ള പഞ്ചസാര,ലായനി ആക്കി വൈകിട്ട് കടയും പൂട്ടി ഇയാൾ പോയി.നേരം വെളുത്തപ്പോൾ എങ്ങും വെള്ളം ആണ്.റോഡിന്റെ താഴെ കട ആയതിനാൽ,കട നിന്ന ഭാഗം വെള്ളത്തിനടിയിൽ ആയി .തിരക്കിനിടയിൽ ആരും ഇയാളെ കണ്ടതും ഇല്ല.കുറച്ചു സമയം കഴിഞ്ഞപ്പോൾ വലിയ ബഹളകേട്ട് നോക്കിയപ്പോൾ കാണുന്നത് കടയിലെ സാധനം എല്ലാം വെള്ളത്തിൽ ഒളിച്ചു പോകുന്നത് ആണ് .പിന്നീടാണ് കാര്യം മനസ്സിലായത്.രാത്രി ജോലി കഴിഞ്ഞപ്പോൾ വളരെ താമസിച്ചു ,അതിനാൽ കടയിൽ തന്നെ അയാൾ കിടന്നു ഉറങ്ങി.രാവിലെ എണിക്കാൻ താമസിച്ചു പോയി.എണിറ്റു നോക്കിയപ്പോൾ മുറിക്കകത്ത് വെള്ളം കാലിൻറെ മുട്ടിന്റെ താഴെ വരെ ആയി .കതകിൽ കുടി വെള്ളം അല്പം അകത്തോട്ടു കയറുന്നുണ്ട് .അയ്യോ വെള്ളപൊക്കം ആണല്ലോ എന്ന് കരുതി,കട നിൽക്കുന്ന ഭാഗം മുഴുവനും വെള്ളത്തിനടിയിൽ ആണ് എന്ന് അറിയാത്ത കതക് തുറന്നു .കതക് തുറന്നതും തലയ്ക്ക് മുകളിൽ നിന്ന വെള്ളം ഇരച്ചു കടയിലോട്ട് കയറി ,കടയിൽ ഉള്ള സാധനം മുഴുവനും ഒലിച്ചുപോയി പോയി എന്ന് വേണം പറയാൻ.സത്യത്തിൽ സാമ്പത്തിക നഷ്ടം മാത്രം ഉള്ള ഒരു കാര്യം ആയിരുന്നു എങ്കിലും അന്ന് ഇതു പറഞ്ഞു ചിരിച്ചവർ ധാരാളം ആണ്. ജീവൻ തിരിച്ചു കിട്ടിയത് തന്നെ വല്യ ഭാഗ്യം.
എൻ്റെ ചെറുപ്പത്തിൽ ഈ വെള്ളപൊക്കം ഒക്കെ വരുമ്പോൾ ഉണ്ടായിട്ടുള്ള വിരളിൽ എണ്ണാവുന്ന നഷ്ടങ്ങളുടെ കണക്കിൽ ഇതും പെടും .പക്ഷെ ഇപ്പോൾ അങ്ങനെ അല്ല.പലയിടത്തും പലരും മരണപ്പെടുന്നു ,നാശനഷ്ടങ്ങൾ ഉണ്ടാകുന്നു ,വർഷങ്ങളുടെ അധ്വാനഫലം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടുപോകുന്നു ..പലവാർത്തകളും നമ്മളെ നടക്കുന്നതാണ്.എല്ലാ ദുരിതത്തിൽ നിന്നും ദൈവം നമ്മളെ കാത്ത് പരിപാലിക്കട്ടെ എന്ന് പ്രാർഥിക്കാം .
നന്ദി,
സ്നേഹത്തോടെ
മോഹൻ ജോളി വർഗ്ഗിസ്
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ