Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനശേഷി ഉയർത്തുന്നകാര്യം പരിഗണനയിലെന്ന് റിപ്പോർട്ട്. രാജ്യത്തെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടതിനാലാണ് പ്രതിദിന യാത
ക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് നീക്കം നടക്കുന്നത്.പ്രതിദിനം 10,000 യാത്രക്കാർക്ക് മാത്രമാണ് ഇപ്പോൾ പ്രവേശനം അനുവ
ദിക്കുന്നത്. സർവിസുകൾ പരിമിതമായതിനാൽ ടിക്കറ്റ് നിരക്ക് കൂടുതലാണ്. ടിക്കറ്റ് നിരക്ക് വർധന തടയാൻ പ്രവർത്തനശേഷി വർധിപ്പിക്കൽ അ
നിവാര്യമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
കോവിഡിന്റെ ആശങ്കജനകമായ സാഹചര്യം മാറിയതായും രാജ്യം സാ
മൂഹിക പ്രതിരോധശേഷി എന്ന ലക്ഷ്യത്തിന് അടുത്താണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.സാധാരണജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ അവസാനഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
വാണിജ്യ- വ്യാപാരമേഖലകളിൽ ഈ മാറ്റം പ്രകടമാണ്. സ്കൂളുകളിൽ ഒ
ന്നരവർഷത്തെ ഇടവേളക്ക് ശേഷം നേരിട്ടുള്ള അധ്യയനം പുനരാരംഭിച്ചിട്ടുമുണ്ട്. ഈ മേഖലകളിൽ സുരക്ഷിതമായ മടക്കം സാധ്യമായ സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണംകൂടി പിൻവലിക്കണമെന്ന ആവശ്യം ശക്തമാണ്.
ഇതുസംബന്ധിച്ച വ്യോമയാന വകുപ്പിന്റെ ശിപാർശയും അധികൃതരുടെ
പരിഗണനയിലുണ്ട്. അധികം വൈകാതെതന്നെ വിമാനത്താവളത്തിന്റെ
പ്രവർത്തനം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
More Stories
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .