Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂയോര്‍ക്ക്: സൈബര്‍ ലോകത്തെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തി ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ ആപ്പുകള്‍ വീണ്ടും പണിമുടക്കി.
വെള്ളിയാഴ്ച രാത്രി രണ്ട് മണിക്കൂറോളമാണ് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് മെസഞ്ചര്‍ എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെട്ടത്.
ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ പ്രവര്‍ത്തനം തടസപ്പെട്ടതിന് അധികൃതര്‍ മാപ്പു പറഞ്ഞു.
‘കഴിഞ്ഞ രണ്ടു മണിക്കൂറുകളായി ഞങ്ങളുടെ ആപ്പുകളുടെ സേവനം ലഭ്യമാകാതിരുന്നവരോട് ആത്മാര്‍ഥമായും ക്ഷമ പറയുന്നു. പ്രശ്നം പരിഹരിച്ചിരിക്കുന്നു. ഇനിമുതല്‍ ഇവയുടെ സേവനം നിങ്ങള്‍ക്ക് ലഭിക്കും’- അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ഫേസ്ബുക് മെസഞ്ചറില്‍ സന്ദേശങ്ങളയക്കാനും ഇന്‍സ്റ്റഗ്രാം ലോഡ് ചെയ്യാനും ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആളുകള്‍ ഫേസ്ബുക്കിനെതിരെ മീമുകളും ട്രോളുകളുമായി ട്വിറ്ററിലെത്തി.
‘ഫേസ് ബുക് ആഴ്ചയില്‍ മൂന്നുദിവസം മാത്രമേ ജോലി ചെയ്യുന്നുള്ളൂ. തിങ്കളും വെള്ളിയും അടച്ചിടാന്‍ തീരുമാനിച്ചിരിക്കകുയാണോ?’ എന്ന് ഒരാള്‍ ചോദിച്ചു.
അതേസമയം, ഇന്‍സ്റ്റഗ്രാം അധികൃതര്‍ ഉപയോക്താക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തങ്ങള്‍ തിരിച്ചെത്തിയതായി അറിയിച്ചത്. ‘നിങ്ങളുടെ ക്ഷമക്കും ഈയാഴ്ചയിലെ എല്ലാ മീമുകള്‍ക്കും നന്ദി പറയുന്നു.’ ഇന്‍സ്റ്റഗ്രാം അറിയിച്ചു.
More Stories
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾക്കായി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി
ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3, ചരിത്രം തിരുത്തി ഇന്ത്യ; അഭിമാനമായി ഐ.എസ്.ആർ.ഒ
മെറ്റയുടെ ത്രെഡ്സ് ട്വിറ്ററിന് പാരയാകുമോ? നാലു മണിക്കൂറില്‍ 50 ലക്ഷം ഉപയോക്താക്കള്‍; പുതുമകള്‍ എന്തെല്ലാം