സാജു സ്റ്റീഫൻ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും മലയാള സിനിമയിലേക്ക് ഒരു നായകൻ. കുവൈത്തിൽ പ്രവാസിയായ അരുൺ നാഗമണ്ഡലം ആണ് സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ടോൾഫ്രീ എന്ന ചിത്രത്തിൽ നായകനാകുന്നത്.
2012 മുതൽ കുവൈത്തിൽ പ്രവാസിയായിരുന്ന തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ അരുൺ, കുവൈറ്റിലെ കലാരംഗത്തെ സജീവസാന്നിധ്യമാണ്. ‘കാലചക്രം’ എന്ന ഹ്രസ്വ ചിത്രത്തിന് രചനയും സംവിധാനവും ഒരുക്കിയാണ് കലാരംഗത്ത് അദ്ദേഹം തൻറെ സാന്നിധ്യം അറിയിച്ചത്.
തുടർന്ന് അഭിനയവും എഴുത്തുമായി ഹ്രസ്വ ചിത്രങ്ങലിലും നാടകങ്ങളിലും സാന്നിധ്യമായിരുന്നു. 2018ലെ നോട്ടം ഫിലിം ഫെസ്റ്റിവലിൽ ക്രിസ്റ്റഫർ ദാസ് സംവിധാനം ചെയ്ത ” നിങ്ങളിൽ ഒരാൾ” എന്ന ചിത്രത്തിന് മികച്ച അഭിനേതാവിനുള്ള പുരസ്കാരം സ്വന്തമാക്കി. 2019ൽ ” സോൾ ഓഫ് ലവ്” , “നോട്ടം” എന്നീ ഹ്രസ്വചിത്രങ്ങൾ തിരക്കഥയൊരുക്കി അഭിനയിക്കുകയും ഇവയിലെ ശ്രദ്ധേയ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരവും സ്വന്തമാക്കി.
ചലച്ചിത്രലോകത്തേക്ക് കയറിപ്പറ്റാൻ ശ്രമിക്കുന്ന ഒരു നവാഗതന്റെ കഥപറയുന്ന “നോട്ടം” എന്ന ആത്മകഥാംശമുള്ള അരുണിനെ രചന ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റി.
ടൈംസ് ഓഫ് കുവൈറ്റിലെ “മൈ ഫേവറേറ്റ് മൂവി” എന്ന ചലച്ചിത്ര നിരൂപണ പംക്തിയുടെ ആദ്യ രചന നിർവഹിച്ചതും അദ്ദേഹമായിരുന്നു.
കഥാകൃത്തുക്കളായ ടി.അരുണ്‍ കുമാറും സുനില ഗോപാലകൃഷ്ണനും തിരക്കഥയെഴുതി സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന “ടോള്‍ ഫ്രീ 1600-600-60” ഫസ്റ്റ് ലുക്ക് ടൊവിനോ തോമസ് ആണ് പുറത്തിറക്കിയത്. ഫ്രീ തോട്ട് സിനിമയും ഫിലിമോക്രസിയും ചേര്‍ന്നാണ് നിര്‍മ്മാണം നിർവഹിച്ചത്. ഡിസംബറിൽ റിലീസ് ആകും എന്ന് കരുതപ്പെടുന്ന ചിത്രം ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഒരേ മുറിയിൽ ഒരു നടൻ മാത്രം അഭിനയിച്ച ഒരു സീനിൽ പൂർത്തീകരിച്ച ആദ്യ ഇന്ത്യൻ ചിത്രം ആയിരിക്കും ടോൾഫ്രീ 1600-600-60.
More Stories
കവിയൂർ പൊന്നമ്മ അന്തരിച്ചു
ലോകം കീഴടക്കാൻ ‘മരയ്ക്കാർ ‘ എത്തുന്നു ; കുവൈറ്റിൽ ആദ്യപ്രദർശനം ഇന്ന് രാത്രി 9: 30 ന്
നടന് പുനീത് രാജ്കുമാര് അന്തരിച്ചു