Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി: അൾട്ര 98 പെട്രോളിന് ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച മുതൽ വില വർധിക്കുന്നു. ലിറ്ററിന് 175 ഫിൽസ് ഉണ്ടായിരുന്നത് 180 ഫിൽസ് ആയാണ് വർധിക്കുക. നേരത്തേ ജൂലൈ ഏഴു മുതൽ മൂന്നു മാസത്തേക്ക് ലിറ്ററിന് പത്ത് ഫിൽസ് വർധിപ്പിച്ചിരുന്നു. സെപ്റ്റംബർ 30ന് ഈ
കാലപരിധി അവസാനിക്കുകയാണ്. മൂന്നു മാസം കഴിഞ്ഞാൽ വിലവർധന പിൻവലിക്കുമെന്ന് കരുതിയിരുന്നിടത്താണ് വീണ്ടും വർധിപ്പിക്കുന്നത്. മറ്റു ഇന്ധന വിഭാഗങ്ങൾക്ക് വില മാറ്റമില്ല. സൂപ്പർ ലിറ്ററിന് 105 ഫിൽസ്, പ്രീമിയം ലിറ്ററിന് 85 ഫിൽസ്, ഡീസൽ ലിറ്ററിന് 115 ഫിൽസ്, മണ്ണെണ്ണ ലിറ്ററിന് 115 ഫിൽസ് എന്നിങ്ങനെയാണ് വില.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം