September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് കടക്കുന്നതിന്  ഒരു പടി മാത്രം അകലെയെന്ന്  പ്രധാനമന്ത്രി

Times of Kuwait – കുവൈറ്റ്  വാർത്തകൾ

കുവൈത്ത് സിറ്റി: കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് കടക്കുന്നതിന്  ഒരു പടി മാത്രം അകലെയെന്ന്  പ്രധാനമന്ത്രി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു.പുതിയ ഫർവാനിയ ആശുപത്രി കെട്ടിട പദ്ധതി സന്ദർശിക്കുകയായിരുന്നു
അദ്ദേഹം. കോവിഡ് കേസുകൾ വളരെയധികം കുറഞ്ഞു.

            പ്രതിരോധ കുത്തിവെപ്പ് 70 ശതമാനം പൂർത്തിയാക്കി. മഹാമാരിയെ ഏറ്റവും കാര്യക്ഷമമായാണ് നേരിട്ടത്.
ഇതിന് രാജ്യത്തെ ആരോഗ്യ സംവിധാനം അഭിനന്ദനം അർഹിക്കുന്നു. അവരെ ആദരിക്കാൻ പാരിതോഷികങ്ങളും നന്ദിവാക്കുകളും മതിയാകില്ല.
ഈ ചരിത്രം ഭാവിതലമുറയുടെ അറിവിലേക്കായി രേഖപ്പെടുത്താൻ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിനെയും വാർത്താവിനിമയ മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ മുതൈരിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!