Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈറ്റിൽ 79% ആളുകൾ കോവിഡ് വാക്സിൻ സ്വീകരിച്ചു.
ഇതിൽ ജനസംഖ്യയുടെ 71 ശതമാനം പേർക്ക് പ്രാദേശികമായി അംഗീകരിച്ച കോവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ നൽകിയിട്ടുണ്ട്. കൂടാതെ 79 ശതമാനം പേർ ഒരു ഡോസ് ലഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രി വ്യാഴാഴ്ച മന്ത്രിസഭായോഗത്തിൽ പറഞ്ഞു.
ആരോഗ്യ മന്ത്രി ഷെയ്ക്ക് ഡോ. ബാസൽ അൽ-സബാഹ് രാജ്യവ്യാപകമായി കൊറോണ വൈറസ് വാക്സിനേഷൻ കാമ്പെയ്‌നെക്കുറിച്ച് കണക്കുകൾ അവതരിപ്പിച്ചു. 60 വയസ്സിനു മുകളിലുള്ളവർ ഉൾപ്പെടെയുള്ള ജനസംഖ്യയുടെ മുൻഗണനാ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രചാരണം തുടങ്ങിയത്, തുടർന്ന് ബാക്കിയുള്ള മുൻഗണന വിഭാഗങ്ങൾക്ക് വാക്സിനേഷൻ നൽകി.
കുവൈറ്റിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്കുള്ള വിദേശ വാക്സിൻ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട പരിശോധന നടപടിക്രമങ്ങളും മന്ത്രിസഭായോഗത്തിൽ ആരോഗ്യ മന്ത്രി വിവരിച്ചു.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു