Times of Kuwait – കുവൈറ്റ് വാർത്തകൾ
ദുബായ് : ഇന്ത്യയില്‍ നിന്ന് അംഗീകൃത കൊവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ യു.എ.ഇയിലേക്ക് പ്രവേശാനാനുമതി.
ലോകോരോഗ്യ സംഘടന അംഗീകരിച്ച വാക്സിന് സ്വീകരിച്ചവര്‍ക്കാണ് യു.എ.ഇയില്‍ പ്രവേശിക്കാന്‍ അനുമതി.ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്സിന് കുത്തിവച്ച എല്ലാ താമസ വിസക്കാര്‍ക്കും തിരിച്ചു വരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയും യു.എ.ഇ താമസ കുടിയേറ്റ വകുപ്പും വ്യക്തമാക്കി
ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്നാം, നബീമിയ, സാംബിയ, കോംഗോ, യുഗാണ്ട, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യക്കാര്‍ക്ക് യു.എ.ഇ ഗവണ്മെന്റിന്റെ തീരുമാനം ഗുണകരമാകും. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സീന് ആണ് ലോക ആരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളത്. നേരത്തെ വിവിധ വിമാന കമ്ബനികള്‍ ഈ വിവരം പുറത്തുവിട്ടിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. വൈകാതെ ഇന്ത്യയിലെ കൊവാക്സിന് കൂടി അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഐ.സി.എ വെബ്സൈറ്റില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താല്‍ യാത്രാനുമതി ലഭിക്കും. യു.എ.ഇയില്‍ എത്തി നാലാം ദിനവും 6-ാം ദിനവും റാപ്പിഡ് പരിശോധന നടത്തണം. വാക്സിന് സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് ക്വാറന്റീനില്ല.
More Stories
അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദ് ഒമാനിൽ ദീർഘകാല താമസ വിസ സ്വീകരിച്ചു
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു