Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ജനസംഖ്യ അസന്തുലനം പഠിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചു. ജനസംഖ്യാശാസ്ത്രത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ പഠിക്കുവാൻ രൂപീകരിച്ച കമ്മിറ്റി 3 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് എന്ന പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല അൽ സൽമാൻ അധ്യക്ഷനായ സമിതിയിൽ വിവിധ വിഭാഗങ്ങളിൽ നിന്നായി 8 അംഗങ്ങളുണ്ട് .
എന്നാൽ മുൻ മുൻ നിയമിച്ച കമ്മിറ്റി ശുപാർശകൾക്ക് വിരുദ്ധമായി , ജനസംഖ്യാ ഘടനയിൽ മാറ്റം വരുത്തുന്നതിനുള്ള ഒരു നിശ്ചിത ശതമാനം വ്യക്തമാക്കാൻ സമിതിക്ക് നിർദേശം നൽകിയിട്ടില്ല. കുവൈറ്റിൽ സ്വദേശികൾക്ക് 70 ശതമാനവും പ്രവാസികൾക്ക് 30 ശതമാനവും ജോലി അനുപാതം സർക്കാർ നേരത്തെ നിയമിച്ച കമ്മിറ്റി സൂചിപ്പിച്ചിരുന്നു. യാഥാർഥ്യവും ലക്ഷ്യബോധവും അടിസ്ഥാനമാക്കി ഉചിതമായ ജനസംഖ്യ ഘടന നിർണ്ണയിക്കാൻ നിയമിച്ച കമ്മിറ്റിയുടെ പഠന റിപ്പോർട്ട് പത്തുലക്ഷം പ്രവാസികൾ ഉൾക്കൊള്ളുന്ന കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് നിർണായകമാണ്.
More Stories
കുവൈറ്റിൽ തിരുവല്ല സ്വദേശിനിയായ മലയാളി നഴ്സ് മരണപ്പെട്ടു
മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ കുവൈത്ത് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.