Times of Kuwait
കുവൈറ്റ് സിറ്റി : പരാതി നൽകുവാൻ എത്തുന്ന ഇന്ത്യക്കാരായ ഗാർഹിക തൊഴിലാളികളെ സഹായിക്കുവാൻ ഡൊമസ്റ്റിക് ലേബർ ഓഫീസിൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ ഇന്ത്യൻ എംബസി. റുമൈത്തിയയിലുള്ള ഡൊമസ്റ്റിക് ലേബർ ഓഫീസില്‍ അറബി ഭാഷയില്‍ പ്രാവീണ്യമുള്ള എംബസി ജീവനക്കാരുടെ സേവനം ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. എല്ലാ പ്രവര്‍ത്തിദിനത്തിലും രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ഇതിനുള്ള സമയം. ഈ സമയത്ത് 65501769 എന്ന വാട്‌സാപ്പ് നമ്പര്‍ മുഖേനയും എംബസി ജീവനക്കാരെ സമീപിക്കാം.
അറബി ഭാഷയിൽ പരിജ്ഞാനം ഇല്ലാത്ത ഗാർഹിക തൊഴിലാളികൾക്ക് വളരെ ഏറെ ഉപകാരപ്രദമാണ് ഇന്ത്യൻ എംബസിയുടെ പുതിയ നീക്കം.
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.