Times of Kuwait
കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വാണിജ്യ വിമാനങ്ങൾ ചൊവ്വാഴ്ച എത്തും. ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് കുവൈറ്റ് എയർവെയ്സ്, ജസീറ എയർവേസ്, ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിങ്ങനെ 5 കമ്പനികൾ മുംബൈ, ചെന്നൈ, കൊച്ചി, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തും. ചൊവ്വാഴ്ച നാളെ എത്തുന്ന ജസീറ എയർവേയ്‌സാണ് ആദ്യ വാണിജ്യ നേരിട്ടുള്ള ഫ്ലൈറ്റ്. നിലവിൽ എയർലൈനുകളുടെ ടിക്കറ്റ് നിരക്കുകൾ 350 ദിനാർ മുതൽ 550 ദിനാർ വരെ ആണ്. എന്നാൽ വരും ദിനങ്ങളിൽ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലാ യാത്രക്കാരും ആരോഗ്യ മുൻകരുതലുകൾ പാലിക്കേണ്ടതുണ്ട്. കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച രണ്ട് ഡോസുകളും കുത്തിവയ്പ് എടുത്തിട്ടുള്ളവർക്ക് മാത്രമേ 72 മണിക്കൂർ സാധുതയുള്ള പി സി ആർ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റും കൈവശം ഉണ്ടാകണം. വാക്സിനേഷൻ ചെയ്ത സർട്ടിഫിക്കറ്റുകൾ അംഗീകാരത്തിനായി ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു അത് അംഗീകാരം നേടി ഇമ്മ്യൂൺ ആപ്ലിക്കേഷനിൽ നിർദിഷ്ട പച്ചനിറം തെളിയണം. യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാർ ശ്ലോനിക് ആപ്പിൽ രജിസ്റ്റർ ചെയ്യണം.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു