Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : അടൂർ എൻ ആർ ഐ ഫോറം കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിവരാറുള്ള അടൂരോണം 2021 പരുപാടിയുടെ ഭാഗമായി നിറക്കൂട്ട് 2021എന്ന പേരിൽ ഓൺ ലൈൻ ചിത്രകലാ മത്സരം സംഘടിപ്പിച്ചു.
ജൂനിയർ, സബ്ജൂനിയർ, ഇന്റർ മീഡിയേറ്റ്, സീനിയർ എന്നീ നാല് വിഭാഗങ്ങളിലായി നടന്ന മത്സരം പ്രശസ്ത കാവ്യാ ചിത്രകാരനും ചിത്രകലാ അധ്യാപകനുമായ ആർട്ടിസ്റ്റ് സുനിൽ കുളനട ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾക്ക് മുന്നോടിയായി ആദ്യ ചിത്രമായി നിലവിളക്ക് വരച്ചു ചിത്രകലാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ അവരുടെ സർഗ്ഗവാസനയും, ക്ഷമാശീലവും, നിരീക്ഷണപാടവവും, വളർത്തുന്ന തോടൊപ്പം ഒരു ഉത്തമ പൗരന്മാരായി, സമൂഹത്തിന് നൽകുന്നതിന്. ചിത്രകലാ പഠനം കൊണ്ട് സാധ്യമാകും എന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡൻറ് അനു.പി.രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ.സി ബിജു സ്വാഗതം ആശംസിച്ചു.
യോഗത്തിൽ കുവൈത്തിലെ പ്രശസ്ത ചിത്രകാരൻ ശ്രീകുമാർ വല്ലന കുട്ടികൾക്കുള്ള നിർദ്ദേശനങ്ങൾ നല്കി.ഉപദേശക സമിതി ചെയർമാൻ ശ്രീകുമാർ എസ്.നായർ, വൈസ് പ്രസിഡൻ്റ് ജിജു മോളേത്ത് എന്നിവർ ആശംസ അറിയിച്ചു.
റിജോ കോശി, ആദർശ് ഭുവനേശ്, ബിജു കോശി,എ.ജി സുനിൽ കുമാർ,മനു വർഗീസ് എന്നിവർ മത്സരത്തിന് നേതൃർത്ഥം നല്കി.
ട്രഷറർ അനീഷ് എബ്രഹാം യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു