Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റ് ഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തി വന്നിരുന്ന ഉല്ലാസനൗക (WiFi Summer Camp) സമാപന സമ്മേളനം ഓൺലൈൻ ആയി ആഗസ്റ്റ് 27 വെള്ളിയാഴ്ച സംഘടിപ്പിച്ചു.
ചടങ്ങിൽ മുഖ്യ അതിഥി ആയി പ്രശസ്ത മജീഷ്യനും, മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീ. ഗോപിനാഥ് മുതുക്കാട് പങ്കെടുത്ത് സംസാരിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളായി കുട്ടികളെ തരം തിരിച്ച് ജൂൺ 13 മുതൽ ആഗസ്റ്റ് 27 വരെ നടന്ന ക്യാമ്പിൽ 300 ലധികം കുട്ടികള്‍ പങ്കെടുക്കുകയുണ്ടായി.
വിനോദത്തിനൊപ്പം വിജ്ഞാനവും പകർന്നു നൽകുക, കുട്ടികളിലെ ക്രിയാത്‌മകമായ കഴിവുകൾ വളർത്തുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കി സംഘടിപ്പിച്ച സമ്മർ ക്യാമ്പിൽ വിവിധ മേഘലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തരായ വ്യക്തിത്വങ്ങൾ നടത്തിയ Motivational Class, Leadership Training, Yoga, Simple Cooking, Health Awareness, Graphic Designing, Photoshop, etc, തുടങ്ങി അവരവരുടെ കഴിവുകളെ പുറത്ത് കൊണ്ടു വരുന്നതിനും, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, പൊതുവേദിയിൽ ഏങ്ങനെ അഭിമുഖീകരിക്കണം, തുടങ്ങിയവ വിശദീകരിക്കുന്ന ക്ലാസ്സുകൾ തുടങ്ങിയവയ്ക്ക് പുറമേ
Memory Contest, Colouring, Vegetable Carving, Art & Crafts, Clay Modeling, Story Telling, ABACUS, Vedic Maths, Funny Drawing, Puzzles, Magic Show തുടങ്ങി ക്‌ളാസ്സുകളും ആണ് ഉൾപ്പെടുത്തിയിരുന്നത്.
പൂർണ്ണമായും കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗുരുകുലം പ്രസിഡൻ്റ് കുമാരി അൽക്ക ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. മാസ്റ്റർ ഋഷികേഷ് ഷൈലെന്ദ്രൻ ദൈവശകം ആലപിക്കുകയും, കുമാരി ശ്രേയ സൈജു എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും സാരഥി കുവൈറ്റ് പ്രസിഡണ്ട് ശ്രീ.സജീവ് നാരായണൻ പരിപാടികൾ ഒദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയും ചെയ്തു.
സമ്മർ ക്യാമ്പിൻ്റെ പ്രോഗ്രാം കൺവീനർ ശ്രീമതി. സീമ രജിത് ക്യാമ്പിൻ്റെ നാൾവഴികളെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. തുടർന്ന് ഗുരുകുലം കുട്ടികളുടെ വിവധ കലാപരിപാടികൾ പ്രോഗ്രാമിനു തിളക്കം കൂട്ടി.
സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു സി വി, ട്രഷറർ ശ്രീ.രജീഷ് മുല്ലക്കൽ, ട്രസ്റ്റ് ചെയർമാൻ ശ്രീ. സുരേഷ് കെ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.ബിന്ദു സജീവ്, ഗുരുകുലം ചീഫ് കോർഡിനേറ്റർ ശ്രീ.മനു മോഹൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുകയും ഗുരുകുലം വൈസ് പ്രഡിഡന്റ് കുമാരി ആക്ഷിത മനോജ് കൃതജ്ഞത രേഖപ്പെടുത്തി, കുമാരി ഹിമ രഘുവിന്റ പൂർണ്ണമദ യോടു കൂടി പ്രോഗ്രാം അവസാനിച്ചു
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു