ജോബി ബേബി(നഴ്‌സ്,കുവൈറ്റ്)
കോവിഡ്-19 ലോകത്തെ ആകെ മാറ്റിമറിച്ചൊരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്.മറ്റ് രംഗങ്ങളിലെന്നപോലെ ആരോഗ്യമേഖലയിലും എല്ലാ പ്രവർത്തനങ്ങളെയും അത് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിച്ചിരിക്കുന്നു.ആശുപത്രി സന്ദർശനങ്ങൾ,രോഗനിർണയം,ചികിത്സ എന്നിവയിലൊക്കെ കൊവിഡിന്റെ സ്വാധീനം പ്രകടമാണ്.
ഈ കാലഘട്ടത്തിൽ സർക്കാരുകളും ആരോഗ്യ വിദഗ്ദ്ധരും പൊതുസമൂഹത്തോട് ആവശ്യപ്പെടുന്നത് കഴിവതും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക എന്നതാണ്.പൊതുവെ എല്ലാവർക്കും ബാധകമാണെങ്കിലും ശ്വാസകോശ രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവരുടെ കാര്യത്തിൽ ഇത് ഏറെക്കുറെ പ്രസക്തമാണ്.
നമ്മുക്കു ശ്രദ്ധിക്കാം:-
ശ്വാസകോശ രോഗികൾ മരുന്ന് ചികിത്സയോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്.
● പൊടിപടലങ്ങളിൽ നിന്നും കഴിവതും ഒഴിഞ്ഞുനിൽക്കുക,പെർഫ്യൂo,ചന്ദനത്തിരി,കൊതുക് തിരി,ടാൽക്കം പൗഡർ തുടങ്ങിയവയുടെ ഉപയോഗം വേണ്ട.കിടപ്പുമുറി പൊടി വിമുക്തമായി സൂക്ഷിക്കുക.
● വളർത്തു മൃഗങ്ങളുടെ സാമീപ്യം കഴിവതും ഒഴിവാക്കുക.
● പുകവലിയും പുകവലിക്കാരുടെയും സാമീപ്യവും വേണ്ട.
● സ്വയംചികിത്സ വേണ്ട.നിർദേശിക്കപ്പെട്ട മരുന്നുകൾ കൃത്യമായി കഴിക്കുക.മരുന്നുകളുടെ അളവിൽ വ്യതിയാനം വരുന്നത് ഡോക്ടർ മാരുടെ നിർദേശാനുസരണം ചെയ്യുക.രോഗലക്ഷണങ്ങൾ ഇല്ലാതായാലുടൻ മരുന്നുകൾ നിർത്തരുത്.
മാനസീകസമ്മർദ്ദവും വികാരവിക്ഷോഭങ്ങളും രോഗാവസ്ഥ വർധിപ്പിക്കും.ഒഴിവുസമയങ്ങളിൽ താത്‌പര്യം ഉള്ള മേഖലകൾ കണ്ടെത്താനും അതുവഴി സന്തോഷം കണ്ടെത്താനും ശ്രമിക്കുക.
(കുവൈത്തിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ