ജീന ഷൈജു
പൂവിളിയും ,പൂക്കളവുമൊക്കെയായി പൊന്നിൻ ചിങമാസതിലെ ഓണം വീണ്ടും വരവായി .ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ,പത്തായങ്ങളും ,വല്ലങ്ങളും നിറഞ്ഞു കവിഞ്ഞിരുന്ന ഒരുമയുള്ള ഭരണകാലം .
പണ്ടൊക്കെ ഓണമെന്നാൽ ഓണപ്പരീക്ഷ കഴിയുമ്പോൾ മുതൽ ആഘോഷം തുടങ്ങും .തെക്കനാടുകളിലെ ക്രിസ്ത്യൻ കുടുംബങ്ങളിൽ ഓണക്കോടി പതിവാകാഞ്ഞത് കൊണ്ടാവാം ഒരോ ഓണത്തിനും അമ്മയുടെ പട്ടു സാരികൾ പാവാടയാകാൻ വിധിക്കപ്പെട്ടിരുന്നത് .കള്ളവുമില്ല ചതിയുമില്ല എന്നൊക്കെ അന്നു പറഞ്ഞിരുന്നെങ്കിലും പൂവ് പറിക്കാൻ സമ്മതിക്കാഞ്ഞവരുടെ ഒക്കെ മുറ്റത്തെ പൂക്കൾ ഞങ്ങളുടെ കൂടയിൽ ഉണ്ടാവുക പതിവായിരുന്നു .ഇല വെട്ടി ഊണ് കഴിക്കുന്നതോടെ അവസാനിക്കാത്ത ഓണം ..ഉറി അടിയുടെ കാലംകലം പൊട്ടുന്നതോടെയാണ് മിക്കവാറും അവസാനിക്കാറുണ്ടായിരുന്നത് .
അതൊക്കെ എന്തിനാണ് ഇവുടെ പറയുന്നത് ..എന്നാവും അല്ലെ …ഇന്ന് ആർക്കാണ് ഓണമുള്ളത് ..?സംശയിക്കാനില്ല ..പ്രവാസിക്ക് തന്നെ .ഉത്രാടവും ,തിരുവോണവും അതാത് ദിവസങ്ങളിൽ ആഘോഷിക്കാതെ ,ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങൾ നോക്കി …ഇലയും മുല്ലപ്പൂവും തേടി കണ്ടെത്തി …ഓണക്കോടിയുമുടുത്തു അത്തപ്പൂക്കളത്തിനു ഇടവും വലവും ,തിരിഞ്ഞും മറിഞ്ഞും നിന്നു നാല് പടമെടുത്തു മുഖപടത്തിൽ ഇടുന്നതോടെ പ്രവാസയോണത്തിന് കൊടിയിറങ്ങുന്നു .
തമാശക്ക് ഇത് പറഞ്ഞെങ്കിലും ഈ അതിജീവന കാലത്തു “കൊറോണയിലും കൊറേ ഓണം കണ്ണടച്ച് ആഘോഷിക്കാൻ മലയാളിയോളം ആർക്കും കഴിയില്ല ….അതാണ് ….
അപ്പൊ എന്നെ വായിച്ചവർക്കും ,വായിക്കാത്തവർക്കും ,ഇനി വായിക്കാൻ താല്പര്യപ്പെടുന്നവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഐശ്വര്യം നിറഞ്ഞ ഓണാശംസകൾ .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ