Times of Kuwait
ദുബായ്: ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശകവിസയില്‍ യു.എ.ഇയില്‍ നേരിട്ടെത്തുന്നതിന് ഉടന്‍ അവസരമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ഉദ്ധരിച്ചാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ മാസം അവസാനത്തോടെ യാത്രാ നിയന്ത്രണങ്ങളില്‍ വലിയ ഇളവുണ്ടാകാനാണ് സാദ്ധ്യതയെന്നും സൂചനയുണ്ട്.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയില്‍ ദുബായിലേക്ക് വരാന്‍ അനുമതിയുണ്ട്.. 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ചവര്‍ക്കാണ് ദുബായിലേക്ക് പ്രവേശനാനുമതി.. യാത്രയ്ക്ക് മുമ്ബ് ജി.ഡി.ആര്.എഫ്.എ അനുമതി നേടിയിരിക്കണം. താമസിച്ചിരുന്ന രാജ്യങ്ങള്‍ക്കനുസരിച്ച് പി.സി.ആര്. പരിശോധനാ സമയത്തില്‍ മാറ്റമുണ്ടാകും. 48 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്. പരിശോധനാ ഫലം ഉണ്ടായിരിക്കണം. യാത്രയ്ക്ക് 6 മണിക്കൂറിനുള്ളില്‍ എടുത്ത റാപ്പിഡ് പി.സി.ആര് ടെസ്റ്റും നിര്‍ബന്ധമാണ്.
ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് അടക്കം യു.എ.ഇ. അംഗീകരിച്ച വാക്സിനുകള്‍ എടുത്ത താമസവിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ നേരത്തെ തന്നെ അവസരം നല്‍കിയിരുന്നു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു