September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് സുപ്രധാന കൂടിക്കാഴ്ച നടത്തി അംബാസഡർ സിബി ജോർജ്

Times of Kuwait – കുവൈറ്റിലെ  വാർത്തകൾ

കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് ആവശ്യമുന്നയിച്ച് അംബാസഡർ സിബി ജോർജ്.  ഇന്ന് രാവിലെ ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽ മുത്തയ്‌രിയുമായി
നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ നഴ്സ്മാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെൻറ് നടപടികൾ വേഗത്തിലാക്കാനുള്ള ആവശ്യമുന്നയിച്ചത്.

       കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായി.കൂടാതെ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.

      നേരത്തെ ഓഗസ്റ്റ് പത്താം തീയതി ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറി
ഡോ. മുസ്തഫ രിദയുമായി നടത്തിയ കൂടിക്കാഴ്ചയിലും ആരോഗ്യ പ്രവർത്തകരുടെ ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെൻറ് നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം അംബാസഡർ സിബി ജോർജ് ഉന്നയിച്ചിരുന്നു.

error: Content is protected !!