ജീന ഷൈജു
പണ്ടൊരിക്കൽ ഒരാൺകുട്ടിയും പെൺകുട്ടിയും കടൽ തീരത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ..ആ സമയം ആ ആൺകുട്ടിയുടെ കയ്യിൽ കുറെ വെള്ളാരം കല്ലുകളും ,പെൺകുട്ടിയുടെ കയ്യിൽ കുറെ മിട്ടായികളും ഉണ്ടായിരുന്നു.അങ്ങനെ കളി തുടരുന്നതിനിടെ ആൺകുട്ടി ,ആ പെൺകുട്ടിയോട് അവളുടെ കയ്യിലുള്ള മിട്ടായികൾ തരാമെങ്കിൽ പകരമായി തന്റെ കൈയിലുള്ള വെള്ളാരം കല്ലുകൾ മുഴുവൻ തരാമെന്നു പറഞ്ഞു .എന്നിട്ടു ഈ ആൺകുട്ടി തന്റെ കയ്യിലുള്ള സുന്ദരവും ,വലിപ്പമേറിയതുമായ കുറെ കല്ലുകൾ തനിക്കു വേണ്ടി മാറ്റി വെച്ചിട്ടു ബാക്കിയുള്ളവ പെൺകുട്ടിക്കു കൊടുത്തു .എന്നാൽ പെണ്കുട്ടിയാകട്ടെ വാക്കു കൊടുത്തത് അനുസരിച്ചു തന്റെ കൈയിലുള്ള മുഴുവൻ മിട്ടായികളും ആൺകുട്ടിക്ക് നൽകി .അന്നു തിരിച്ചു വീട്ടിൽ ചെന്നിട്ടു ആൺകുട്ടിക്ക് ,താൻ ചെയ്തത് പോലെ അവളും മിട്ടായികൾ വല്ലതും മാറ്റി വെച്ചിട്ടുണ്ടാകുമോ എന്നോർത്തിട്ടു ഉറക്കം വന്നതേയില്ല .പക്ഷെ പെൺകുട്ടിയാകട്ടെ കൊടുത്ത വാക്കു പാലിച്ചത് കൊണ്ട് സുഖമായി ഉറങ്ങുകയും ചെയ്തു .
ഇതാണ് ജീവിതം …100%കൊടുക്കാത്ത കാലത്തോളം നമുക്ക് കിട്ടുന്നതും കുറവാണോ എന്ന് ചിന്തിച്ചു കൊണ്ടേയിരിക്കും .അത് ഇനി പ്രണയമോ ,സൗഹൃദമോ ,കുടുംബ ജീവിതമോ എന്ത് തന്നെ ആയിരുന്നാലും
അത് കൊണ്ട് മനസ്സറിഞ്ഞു കൊടുക്കുക .നിങ്ങൾക്കുള്ളതാണെങ്കിൽ മുഴുവനായി നിങ്ങളിലേക്ക് തന്നെ തിരികെ എത്തും …
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ