September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഹെൽപ്പ് ലൈൻ വെൽഫയർ അസോസിയേഷനും, ബിഡികെയും സംയുക്തമായി രക്തദാന/പ്ലേറ്റ്ലറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു

Times of Kuwait

കുവൈറ്റ് സിറ്റി: ഗൾഫ് കേബിൾ & ഇലക്ട്രിക്കൽ ഇൻഡസ്റ്റ്രീസ് കമ്പനിയിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഹെൽപ്പ് ലൈൻ വെൽഫയർ അസോസിയേഷൻ കുവൈറ്റും, ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്ത ദാന/പ്ലേറ്റ്ലറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഇറാഖ് അധിനിവേശത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നടത്തിവരുന്ന “എന്നും ഒരുമിച്ച്” എന്ന പേരിലുള്ള രക്തദാന കാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ജാബ്രിയ ബ്ലഡ് ബാങ്കിൽ വച്ച് ആഗസ്ത് 09, തിങ്കളാഴ്‌ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ സംഘടിപ്പിച്ച ക്യാമ്പിൽ; 50 ൽ പരം പേർ രക്തദാനവും, പ്ലേറ്റ്ലറ്റ് ദാനവും നിർവ്വഹിച്ചു.

ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനകർമ്മം സാമൂഹ്യപ്രവർത്തകൻ ബാബുജി ബത്തേരി നിർവ്വഹിച്ചു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ, ഹെൽപ്പ് ലൈൻ വെൽഫയർ അസോസിയേഷൻ വർഷം തോറും നടത്തി വരാറുള്ള ഓണാഘോഷപരിപാടികൾ ഒഴിവാക്കിയാണ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത് എന്ന് ചടങ്ങിൽ സംസാരിച്ച അസോസ്സിയേഷൻ രക്ഷാധികാരി ഉണ്ണികൃഷ്ണൻ പറഞ്ഞു. ട്രഷറർ ജോൺ സേവ്യർ, മനോജ്‌ മാവേലിക്കര ബിഡി കെ, രാജൻ തോട്ടത്തിൽ ബി ഡി കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ബിജി മുരളി ബിഡികെ സ്വാഗതവും, ഹെൽപ്പ് ലൈൻ വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സിജോമോൻ ജോസഫ് നന്ദിയും രേഖപ്പെടുത്തി.

അസോസിയേഷൻ പ്രസിഡണ്ട് ജയ്സൺ ജേക്കബ് പരിപാടികൾ ഏകോപിപ്പിച്ചു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഹെൽപ്പ് ലൈൻ വെൽഫയർ അസോസിയേഷൻ ഭാരവാഹികളായ വിനീഷ് വാസുദേവ്, അനു ആന്റണി, ജോജി വർഗ്ഗീസ്, ബിജു ഗോപാൽ; ബിഡികെ പ്രവർത്തകരായ നളിനാക്ഷൻ, വിനോദ് കുമാർ, ബീന, ജോളി, ഫ്രഡ്ഡി, ദീപു, സുരേന്ദ്രമോഹൻ, ലിനി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ബിഡികെുയുമായി സഹകരിച്ച് കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 6999 7588 / 5151 0076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!