റീന സാറാ വർഗീസ്
പ്രണയം ആർക്കും എപ്പോഴും എന്തിനോടും തോന്നാവുന്ന ചേതോവികാരം. പ്രണയത്തിന് കവികളും, എഴുത്തുകാരും എത്രയോ മനോഹരമായ
നിർവചനങ്ങൾ കൊടുത്തിരിക്കുന്നു.
കത്തുകളുടെ യുഗം കഴിഞ്ഞ്, ലാൻഡ് ഫോണുകളിൽ നിന്ന് മൊബൈൽ ഫോണുകളിലും, കമ്പ്യൂട്ടർ യുഗത്തിലും എത്തിനിൽക്കുമ്പോൾ അതിന്റെ നിർവചനങ്ങൾ വീണ്ടും മാറിയിരിക്കുന്നു.
എനിക്ക് ഇല്ലാത്തതൊന്നും നിനക്കും വേണ്ട എന്ന പക കൂടി ഏതോ ഉന്മാദാവസ്ഥയിൽ എത്തുമ്പോൾ, വർദ്ധിതവീര്യത്താൽ തോക്കിൻമുനയും, പെട്രോളും, എന്നുവേണ്ട അങ്ങനെ പലതുകൊണ്ടും പക തീർത്തു,
പാതിവഴിയിൽ പൊലിയുന്നവർ.
ഉയർന്ന വിദ്യാഭ്യാസമുള്ള യുവതയിൽ നിന്ന് അൻപും, ചിന്താശക്തിയും എവിടേക്കാണ് അകന്നതെന്ന ഞെട്ടലിലാണ്. അപക്വമായ തീരുമാനങ്ങളുടെ അവസാനം തിരുത്താൻ പോലും കഴിയാതെ, ഞൊടിയിടയിൽ എല്ലാം നഷ്ടീഭവിക്കുന്നു.
ധനമാനസൗഭാഗ്യങ്ങളിലേക്ക് മാത്രം നോട്ടമിട്ട് പ്രായോഗികമതികളെന്നു സ്വയം കരുതുന്നു. പരസ്പരബഹുമാനവും, ധാരണയും ഇല്ലാത്ത കുട്ടിക്കളികൾ ചെന്നവസാനിക്കുന്നത് വെള്ളത്തിൽ വരച്ചതു പോലെയുള്ള ചില നേർക്കാഴ്ചകളിലേക്കാണ്.
നിറംപിടിപ്പിച്ച ഭ്രമാത്മകതയല്ല ജീവിതം എന്ന തിരിച്ചറിവ് കൗമാരാത്തിൻ്റെ ആരംഭത്തിൽ തന്നെ മനസ്സിലാക്കി കൊടുക്കേണ്ട ആവശ്യകത വന്നിരിക്കുന്നു. ബോധവൽക്കരണം വീടിനുള്ളിൽ നിന്നു തന്നെ തുടങ്ങേണ്ടതുണ്ട്.
മരംചുറ്റിയും, നോട്ടം കൊണ്ടു്ം, പുസ്തകത്താളുകൾക്കിടയിൽ കത്തുകൾ കൊടുത്തും, വാങ്ങിയും, ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരസ്പരം നല്ല ജീവിതം ആശംസിച്ച് മാന്യമായി വിടപറഞ്ഞ ഒരിടക്കാലത്തിന് സ്നേഹരാഹിത്യമെന്ന തിലോദകം ചാർത്തുന്നു, ഇന്നത്തെ ചില നൈമിഷപ്രണയങ്ങൾ.
കാലവും കഥയും മാറിയപ്പോൾ കൊലയും കൂടി എന്നുള്ളത് ഭീതിയുളവാക്കുന്നു.
സ്നേഹത്തോടെ
റീനാ സാറാ.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി