Times of Kuwait
കുവൈറ്റ് സിറ്റി: ഇന്ത്യ കുവൈറ്റ് സൗഹൃദം വിളിച്ചോതുന്ന ചിത്രവുമായി കുവൈറ്റി ചിത്രകാരൻ. പ്രശസ്ത കുവൈറ്റി ചിത്രകാരൻ മഹമ്മൂദ് അല്‍ ഖത്താൻ ആണ് കുവൈറ്റിന്റെയും ഇന്ത്യയുടെയും ദേശീയ പതാകകൾ കുവൈറ്റ് ടവറിൻറെ പശ്ചാത്തലത്തിൽ ആലേഖനം ചെയ്തത്. ഇന്ത്യന്‍ എംബസിയില്‍ നടന്ന കൊവിഡിനെതിരായ സംയുക്ത പോരാട്ടത്തിന്റെ പരിപാടിയിൽ അദ്ദേഹം ഇന്ത്യൻ അംബാസഡർ സിബി ജോർജിന് ചിത്രം സമ്മാനിച്ചു.നേരത്തെ മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് അല്‍ ഖത്താന്‍ എംബസിക്ക് നല്‍കിയിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്