Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: കുവൈത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾ
ക്ഷമയോടെ കാത്തിരിക്കണമെന്നും തിരിച്ചുവരവിൽ ആശങ്ക വേണ്ടെന്നും സിബി ജോർജ് പറഞ്ഞു. ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ക്യു.ആർ കോഡുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാറുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്.വൈകാതെ ഇത് ശരിയാകുമെന്നാണ് കരുതുന്നത്. ഇന്ത്യക്കാരുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും കുവൈത്ത് സർക്കാറിൽ നിന്ന് യാത്രാനുമതി ലഭിച്ച ശേഷംമാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അംബാസഡർ പറഞ്ഞു. കോവിഷീൽഡ് വാക്സിൻ കുവൈത്ത് അംഗീകരിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ആശങ്കയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം