Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ‘ നീറ്റ് ഡേ’ സംഘടിപ്പിച്ചു.നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ കേന്ദ്രം അനുവദിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രൊഫഷണൽ നെറ്റ്‌വർക്കിന്റെ സഹകരണത്തിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഇന്ത്യൻ സമൂഹത്തെ
യും പങ്കെടുപ്പിച്ച് ആണ് ഇന്ത്യൻ എംബസിയിൽ ഇന്നലെ വൈകിട്ട് ‘ നീറ്റ് ഡേ’ സംഘടിപ്പിച്ചത്.
സെപ്റ്റംബർ 12ന് നടക്കുന്ന പരീക്ഷയിൽ ഇന്ത്യയ്ക്ക് പുറത്ത് കേന്ദ്രമായി കുവൈറ്റ് അംഗീകരിക്കപ്പെട്ടതിനെ ചരിത്രപരം എന്നാണ് അംബാസഡർ സിബി ജോർജ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രദാനും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിൻറെ പേരിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി. കുവൈത്തിൽ ഉൾപ്പെടെ ആകെ 198 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്.
ഇന്ത്യക്ക് പുറത്തെ ആദ്യത്തെ പരീക്ഷ കേന്ദ്രം ആകാനാണ് കുവൈത്ത് ഒരുങ്ങുന്നത്. കുവൈത്തിൽ പരീക്ഷ കേന്ദ്രം അ
നുവദിക്കാനുള്ള ഇന്ത്യൻ എംബസിയുടെ പരിശ്രമങ്ങൾ വിജയത്തിലെത്തി
യതോടെ കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസമാണ്.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു