Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: രാജ്യത്ത് സ്കൂളുകൾ തുറന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം പെരുന്നാളിന് ശേഷം എടുക്കുമെന്ന് പാർലമെന്റ് വിദ്യാഭ്യാസ സമിതി.ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സ്കൂൾ തുറന്ന് ക്ലാസ് ആരംഭിക്കുക, സ്കൂളിലെ ക്ലാസുകളും ഓൺലൈൻ പഠനവും സമന്വയിപ്പിച്ച്
കൊണ്ടുപോകുക, ഓൺലൈൻ പഠനം മാത്രമായി കുറച്ചുകാലം കുടി തുടരുക എന്ന നിർദേശങ്ങളാണ് ചർച്ച ചെയ്യുന്നത്.
സെപ്റ്റംബറിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും തയാറെടുപ്പ് ആരംഭിച്ചിരുന്നു. അതിനിടയിൽ രാജ്യത്ത് കോവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സാഹചര്യങ്ങൾ വിശദമായി വിലയിരുത്തുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തിലേറെയായി രാജ്യത്തെ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഓൺലൈൻ പഠനത്തിന് നിരവധി പ്രശ്നങ്ങളും പരിമിതിയുമുണ്ട്. വിഷയത്തിൽ വിദ്യാഭ്യാസ പ്രവർത്തകരുമായും ആരോഗ്യ മന്ത്രാലയവുമായും ചർച്ച നടത്തുമെന്ന് പാർലമെന്റ് സമിതി വാർത്തകുറിപ്പിൽ അറിയിച്ചു.
More Stories
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു