Times of Kuwait
ന്യൂഡൽഹി/കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ ഈ ആഴ്ച കുവൈറ്റ് സന്ദർശിക്കും. കോവിഡിൻറെ രണ്ടാം തരംഗത്തിൽ കുവൈറ്റിൽ നിന്നുള്ള സഹായങ്ങൾ ഇന്ത്യയിൽ എത്തുകയും ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികത്തിന് പശ്ചാത്തലത്തിലുമാണ് ഈ സന്ദർശനം.
മെഡിക്കൽ ഓക്സിജനും മറ്റ് മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെ ഗതാഗതത്തിനായി ഇന്ത്യയും കുവൈത്തും ആകാശ പാതയും കപ്പൽ പാതയും സ്ഥാപിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും വ്യോമസേനയുടെ വിമാനങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളായി കുവൈറ്റിൽ നിന്നുള്ള സാമഗ്രികൾ ഇന്ത്യയിൽ എത്തിച്ചിരുന്നു.
കഴിഞ്ഞമാസം 12 ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയ്ശങ്കറും കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസർ മുഹമ്മദ് അൽ സബയും ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.
മെയ് 27 ന് ഇന്ത്യൻ നേവി കപ്പൽ ഐഎൻഎസ് ഷാർദുൽ കുവൈത്തിൽ നിന്നും യുഎഇയിൽ നിന്നും 270 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി 11 ഇന്റർനാഷണൽ സ്റ്റാൻഡേർഡൈസേഷൻ ഓർഗനൈസേഷൻ (ഐഎസ്ഒ) കണ്ടെയ്നറുകൾ, രണ്ട് സെമി ട്രെയിലറുകൾ, 1200 ഓക്സിജൻ സിലിണ്ടറുകൾ എന്നിവയുമായി കൊച്ചിയിലെത്തി. 20 മെട്രിക് ടൺ ശേഷിയുള്ള 7 ഐഎസ്ഒ ടാങ്കുകളിലായി 185 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 25 മെട്രിക് ടൺ ശേഷിയുള്ള 3 സെമി ട്രെയിലറുകളും 1000 ഓക്സിജൻ സിലിണ്ടറുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും കുവൈറ്റ് ഇന്ത്യക്ക് അയച്ചു.
ഇന്ത്യയോടുള്ള ഐക്യദാർഢ്യത്തിൻറെ ഭാഗമായി, കോവിഡ് -19 പ്രതിസന്ധിക്കിടയിൽ കുവൈറ്റ് ടവറുകൾ ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണ നിറം പ്രകാശിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി നേരിടാൻ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ദ്രുത പ്രതികരണ വൈദ്യ സംഘത്തെയും അയച്ചിരുന്നു.
ഒരു ദശലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാർ കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. ഇന്ത്യയും കുവൈത്തും ഈ മാസം 60 വർഷത്തെ നയതന്ത്ര ബന്ധം ആഘോഷിക്കും, വാർഷികം ആഘോഷിക്കുന്നതിനായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നു.
ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ കുവൈറ്റ് സന്ദർശനത്തെ വളരെ പ്രതീക്ഷയോടെ ആണ് ഇന്ത്യൻ സമൂഹം കാണുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാവിലക്ക് പിൻവലിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ് കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാർ.
.
More Stories
കുവൈറ്റിൽ 47ാ മത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി
കുവൈറ്റ് ആർട്ടിക്കിൾ 18 റസിഡൻസി ഉടമകൾക്കുള്ള ബിസിനസ് രജിസ്ട്രേഷൻ നിയന്ത്രണം തുടരുന്നു
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും