November 25, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

എസ് എം സി എ കുവൈറ്റിന്റെ സാമൂഹിക ഇടപെടലുകൾ ശ്രദ്ധേയമാകുന്നു

Times of Kuwait

എസ്എംസിഎ കുവൈറ്റിന്റെ ഓരോ അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമവും സമൂഹത്തിന്റെ പൊതുവായ നന്മയും ലക്ഷ്യം വെച്ചുകൊണ്ട് SMCA കുവൈറ്റ് നടത്തുന്ന സാമൂഹിക ഇടപെടലുകൾ കൂടുതൽ നല്ല ഫലങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ.

കേരള സർക്കാരിന്റെ KEAM എൻട്രൻസ് പരീക്ഷയുടെ തീയതി പ്രഖ്യാപിക്കുകയും അപേക്ഷാ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്ത സാഹചര്യത്തിൽ പ്രവാസികളായ കുട്ടികൾക്ക് നാട്ടിൽ എത്തി പരീക്ഷ എഴുതുവാൻ സാധിക്കാത്ത സാഹചര്യം നില നിൽക്കുന്നതിനാൽ കുവൈറ്റിൽ ഒരു പരീക്ഷാ കേന്ദ്രം അനുവദിക്കുകയോ, ഓൺലൈൻ പരീക്ഷ നടത്തുവാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്യണമെന്ന് കേരളാ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും SMCA KUWAIT നിവേദനം നൽകി. ഇക്കാര്യത്തിൽ അനുയോജ്യമായ തീരുമാനം ഉണ്ടാവുന്നതിനു എൻട്രൻസ് കമ്മിഷണർക്ക് നിവേദനം കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി ലഭിച്ചത് പ്രതീക്ഷയോടെയാണ് കാണുന്നത്.

കോവിഡ് ബാധിച്ചു കുവൈറ്റിൽ മരണമടഞ്ഞവരെ നിയമനുസ്രതകാരണങ്ങളാൽ കുവൈറ്റിൽ തന്നെ മറവുചെയ്യേണ്ടിവരുന്ന സാഹചര്യത്തിൽ അവരുടെ ഓർമ്മ നിലനിർത്തുന്നതിനും തലമുറകൾ തമ്മിലുള്ള ബന്ധം പ്രാർത്ഥനയുടെ ചരടിൽ മുറിയാതെ നിൽക്കുന്നതിനും ഉതകുന്ന വിധത്തിൽ നാട്ടിലെ ഇടവക സിമിത്തേരിയിൽ ഒരു സ്മാരക കല്ലറ നിർമ്മിക്കുവാനും കുവൈറ്റിലെ അങ്ങനെയുള്ളവരുടെ ഭൗതികാവശിഷ്ട്ടം അതിൽ സൂക്ഷിച്ചു കൊണ്ട് വൈകാരികമായ ബന്ധത്തിന് തുടർച്ച നൽകുവാനും അനുവാദം നൽകത്തക്ക വിധത്തിൽ സഭയുടെ തീരുമാനം ഉണ്ടാവണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് സീറോ മലബാർ മെത്രാൻ സിനഡിന്റെ മുൻപിൽ SMCA പ്രത്യേക നിവേദനം നൽകുകയുണ്ടായി. അടുത്ത് വരുന്ന സിനഡിന്റെ ചർച്ചാവിഷയമായി ഇക്കാര്യം പരിഗണിക്കപ്പെടും എന്നാണ് പ്രതീക്ഷ.

നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വാക്‌സിനേഷൻ മുൻഗണന നേടിയെടുക്കൽ, പ്രവാസികളുടെ മാതാപിതാക്കൾ, മക്കൾ തുടങ്ങിയവരിൽ ആരെങ്കിലും നാട്ടിൽ ഒറ്റപ്പെട്ടു താമസിക്കുന്നുണ്ട് എങ്കിൽ അവരുടെ ആരോഗ്യപരമോ അല്ലാതെയോ ഉള്ള അടിയന്തിര സാഹചര്യങ്ങളിൽ അവർക്ക് സഹായം എത്തിക്കുന്നതിനുള്ള CC HELPLINE സംവിധാനം, കുവൈറ്റിൽ രോഗം ബാധിച്ചോ അല്ലാതെയോ ഉണ്ടാവുന്ന അടിയന്തിര സാഹചര്യങ്ങളിൽ സഹായകമാവുന്ന ആക്ഷൻ ഫോക്സുകളുടെ രൂപീകരണം അങ്ങനെവി വിവിധങ്ങളായ സാഹചര്യങ്ങളിൽ SMCA നടത്തിയ ചുവടുവെയ്പ്പുകളുടെ തുടർച്ചയായാണ് ഈ നടപടികളും.

ഇതുപോലെയുള്ള പൊതുവിഷയങ്ങളിൽ പ്രത്യേക ഇടപെടലുകളിലൂടെ സഭയുടെ അത്മായ സംഘടന എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ, പ്രത്യേകിച്ചു ഈ കോവിഡ് മഹാമാരിക്കാലത്ത്, കൂടുതൽ കാര്യക്ഷമമായി നിർവഹിക്കുന്നതിന്
SMCA കുവൈറ്റ് പ്രതിജ്ഞാ ബദ്ധമാണെന്ന് 26-ആം കേന്ദ്ര ഭരണ സമിതിക്കു വേണ്ടി SMCA മീഡിയ കമ്മിറ്റി പുറത്തിറക്കിയ
പത്രക്കുറിപ്പിൽ അറിയിച്ചു.

error: Content is protected !!