Times of Kuwait
ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം കുറയുകയാണെന്ന വ്യക്തമായ സൂചന നല്കി രോഗ വ്യാപന നിരക്കില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറവ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1,32,364 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2713 പേര് ഈ സമയത്ത് വൈറസ് ബാധ മുലം മരിച്ചു.
തുടര്‍ച്ചയായ എട്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയാവുന്നത്. ആക്ടിവ് കേസുകള്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 77,420 കുറഞ്ഞു. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,07,71 പേര്.
മഹാരാഷ്ട്രയില്‍ ഇന്നലെ 15,229പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. 25,617പേര് ഇന്നലെ രോഗമുക്തരായി. 307പേരുടെ മരണം സ്ഥിരീകരിച്ചു. 2,04,974പേരാണ് ചികിത്സയിലുള്ളത്.
തമിഴ്നാട്ടില്‍ ഇന്നലെ 24,405പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 460പേര് മരിച്ചു. 32,221പേര് രോഗമുക്തരായി. 2,80,426പേരാണ് ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ 18,324പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 514പേരാണ് മരിച്ചത്. 24,036പേര് രോഗമുക്തരായി. 2,86,798പേര് ചികിത്സയിലാണ്.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി