Times of Kuwait
കുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിലെ ഡവ് കോവിഡ് വാക്സിനേഷൻ കേന്ദ്രം ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചു. 30,000 ചതുരശ്ര മീറ്ററിൽ വിശാലമായ സൗകര്യമാണ് ഒരുക്കിയത്. പ്രതിദിനം 4,000
മുതൽ 5,000 വരെ പേർക്ക് ഇവിടെ വാക്സിൻ നൽകാൻ കഴിയും. ഡോക്ടർമാരും നഴ്സുമാരും സാങ്കേതികപ്രവർത്തകരും അഡ്മിനിസ്ട്രേറ്റിവ്
ജോലിയിലുള്ളവരുമായി 200 ജീവനക്കാർ സേവന സന്നദ്ധരായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.
ആരോഗ്യ മന്ത്രാലയം, കുവൈത്ത് ഓയിൽ കമ്പനി, കുവൈത്ത് ഇൻറഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ്, പൊതുമരാമത്ത് മന്ത്രാലയം, റോഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി, അഗ്നിശമന സേന എന്നിവ സംയുക്ത
മായാണ് സജ്ജീകരണങ്ങൾ ഒരുക്കിയത്.
നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാണ് പൂർത്തിയാക്കിയത്.
ശൈഖ് ജാബിർ പാലത്തിലെ തെക്കൻ ഐലൻഡിലാണ് വാക്സിനേഷന് സൗകര്യമൊരുക്കിയത്. നിലവിൽ വാഹനത്തിരക്ക് ഇല്ലാത്ത ശൈഖ് ജാബിർ
പാലത്തിൽ ഡ്രൈവ് കുത്തിവെപ്പ് സൗകര്യമൊരുക്കുന്നത് ഗുണകരമാണ്.
ആളുകൾക്ക് കാറിൽനിന്ന് ഇറങ്ങാതെതന്നെ വാക്സിൻ സ്വീകരിക്കാൻ കഴിയുന്ന വിധമാണ് ക്രമീകരണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കാറിന്അടുത്തേക്ക് എത്തും. 20 ബൂത്തുകളാണ് തയാറാക്കിയിട്ടുള്ളത്. വാഹനങ്ങൾക്ക് കടന്നുവരാൻ 10 ലൈനുകളാണുള്ളത്. മൂന്നുമുതൽ നാല് മിനിറ്റിനകം 80 പേരുടെ കുത്തിവെപ്പ് കഴിയും. എമർജൻസി മെഡിക്കൽ സെന്റററും ഉണ്ട്.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു