November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഓൺലൈൻ ക്ലാസ്സ്‌ അപാരതകൾ

ജീന ഷൈജു


2020 ഏപ്രിലിൽ തുടങ്ങി ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന ഒരു ജൈത്രയാത്രയുടെ കഥ… ഓൺലൈൻ ക്ലാസുകൾ.

ആശാന്റെ വിരൽ തുമ്പിൽ നിന്നും, ഭയത്തിന്റെ നിഴൽ ചാഞ്ചാടുന്ന മൂർഖൻ സാറിന്റെ കണ്ണിൽ നിന്നും, വയർ കാണിച്ചു സാരിയുടുക്കുന്ന സുന്ദരി ടീച്ചറിൽ നിന്നും കിട്ടാത്ത വേറിട്ട ഒരനുഭവം…. നല്ലതായി.. കുഞ്ഞുങ്ങളെ എപ്പോഴും കണ്ടു കൊണ്ടിരിക്കാം എന്ന് ചില മാതാപിതാക്കൾ അവകാശപ്പെടുമ്പോൾ.. സ്കൂൾ ഒന്ന് തുറന്നിരുന്നേൽ ഉച്ചവരെ സമാധാനം കിട്ടിയേനെ എന്നും ചില രക്ഷകർത്താക്കൾ ഉന്നയിക്കുന്നു.

അനുഭവങ്ങൾ പാഠങ്ങൾ… എന്ന് പറയുന്നത് എത്ര സത്യമാണ്..അത് കൊണ്ടാണ് തിരുവനന്തപുരത്തു നിന്നു “എറണാകുളം” എന്ന് ബോർഡ്‌ വെച്ച സൂപ്പർഫാസ്റ്റിൽ കോട്ടയത്ത്‌ ഇറങ്ങാനുള്ള കുട്ടി കയറാത്തത്.. കാരണം അതിൽ കോട്ടയം എന്ന് എഴുതിയിട്ടില്ലല്ലോ… അതാണ്‌ മുന്നേ പറഞ്ഞ അനുഭവത്തിന്റെ വെളിച്ചങ്ങൾ…

ഒരു കുഞ്ഞൻ വൈറസിനെ പേടിച്ചു, നമ്മുടെ ഇഷ്ടത്തിനനുസരിച്ചു ഇഷ്ട്ടങ്ങൾ മാറ്റുന്ന, ഒരു യന്ത്രത്തിന്റെ മുന്നിൽ വ്യാപൃതരാണ് എന്റേതുൾപ്പടെ ഉള്ള നമ്മുടെ കുഞ്ഞുങ്ങൾ.അതുകൊണ്ട് തന്നെ ഇക്കൂട്ടരുടെ കമ്പ്യൂട്ടർ പരിജ്ഞാനം കൂടുമെന്ന് ചിലർക്കെങ്കിലും തോന്നുമെങ്കിലും, മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സാഹചര്യങ്ങളിൽ പാtതര വിനോദങ്ങൾക്കായി പോൺസൈറ്റുകളും, മാനസിക അവസ്ഥകളെ പിടിച്ചുലക്കുന്ന ഗെയിംകൾ വരെ ഉപയോഗിക്കാൻ ഇന്നത്തെ കുട്ടികൾ മടിക്കുന്നില്ല എന്നതാണ് സത്യം.

അതുകൊണ്ടാവാം മാവേലിറിഞ്ഞും.. തല വരെ ചെളി തെറിപ്പിച്ചും, മഷി തണ്ടുകൾ ഒടിച്ചും, തോട്ടിൽ മീൻപിടിച്ചും, വരണ്ട പാടങ്ങളിൽ ക്രിക്കറ്റ്‌ കളിച്ചും, ഓർമ്മകളുടെ ഈറനണിഞ്ഞ കുപ്പായം ഉണക്കാനിട്ട കഥകൾ പറയുമ്പോൾ ഇവർക്കൊന്നും മനസ്സിലാവാത്തത്.

ഈ വ്യാധിയൊക്കെ എത്രയും പെട്ടന്ന് അവസാനിച്ചു, നമ്മുടെ മക്കളുടെ ശാരീരിക, മാനസിക,ബൗധിക വളർച്ചക്ക് വെളിച്ചം വീശുന്ന ഒരു പുതിയ ലോകം അവർക്കായി തുറക്കട്ടെ എന്നാശംസിക്കുന്നു….

error: Content is protected !!