Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. അന്താരാഷ്ട്രതലത്തിൽ വിവിധ രാജ്യങ്ങളിലെ വാക്സിനേഷൻ കണക്ക് സൂചിപ്പിക്കുന്ന വെബ്സൈറ്റായ covidwax.live ആണ് കുവൈത്തിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നതായി സൂചിപ്പിച്ചത്.
കുത്തിവെപ്പ് എടുക്കുന്നതിലൂടെ മാത്രമേ കോവിഡ് മഹാമാരിയെ തുരത്താൻ കഴിയുകയുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം നേരത്തെ സൂചിപ്പിച്ചിരുന്നു.
മുൻഗണന പട്ടിക അനുസരിച്ചാണ് കുവൈറ്റിൽ വാക്സിൻ നൽകിക്കൊണ്ടിരിക്കുന്നത്. 65 വയസ്സിന് മുകളിൽ പ്രായം കൂടിയവരെയാണ് മുൻഗണന പട്ടികയിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത്.
സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു