ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അമ്ബത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറര ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 34.44 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി നാല്‍പ്പത്തിയാറ് ലക്ഷം കടന്നു.
അമേരിക്ക,ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. യു എസില്‍ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 60,1611 ആയി ഉയര്‍ന്നു. രണ്ട് കോടി എഴുപത്തിമൂന്ന് ലക്ഷം പേര് രോഗമുക്തി നേടി.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 2.59 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി അറുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 2.91 ലക്ഷമായി ഉയര്‍ന്നു.നിലവില്‍ മുപ്പത് ലക്ഷം പേര് മാത്രമേ ചികിത്സയിലുള്ളൂ. ഇതുവരെ രണ്ട് കോടി ഇരുപത്തിയേഴ് ലക്ഷം പേര് രോഗമുക്തി നേടി.
ബ്രസീലില്‍ ഒരു കോടി അമ്ബത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇന്നലെ 83,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.മരണസംഖ്യ 4.44 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ ഒരു കോടി നാല്പത്തിമൂന്ന് ലക്ഷം പേര് രോഗമുക്തി നേടി.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക