ജോബി ബേബി
രണ്ടിളം പ്രാവുകൾ മരക്കൊമ്പിലുണ്ട്.പെട്ടന്ന് പെൺ പ്രാവ് നോക്കുമ്പോൾ താഴെ ഒരു വേടൻ വില്ലു കുലച്ചു നിൽക്കുന്നു.മുകളിലേക്ക് പറന്നുയരാം എന്ന് വച്ച് ആൺപ്രാവ് നോക്കുമ്പോൾ ആകാശത്തൊരു പരുന്ത് വേട്ടക്കണ്ണുകളോടെ പരതുന്നു.ഇനിയൊരു വഴിയില്ലല്ലോ എന്ന് പറഞ്ഞു ഇരുകിളികളും വിലപിക്കുന്നു.പെട്ടന്ന്,ഒരു പാമ്പു വേടന്റെ കാലിൽ കൊത്തി.അയാളുടെ കയ്യിലിരുന്ന വില്ലിൽ നിന്ന് അമ്പ് ലക്ഷ്യം തെറ്റി പാഞ്ഞു പരുന്തിൽ തറച്ചു.ശരിക്കും,ജീവന്റെ വഴികൾ എത്ര വിചിത്രം എന്ന് ചൊല്ലിയാണ് ശ്ലോകം അവസാനിക്കുന്നത്.സത്യമായും ഇനി ഒരു ഗതി ഇല്ലല്ലോ എന്നൊക്കെ ഉറപ്പിച്ച് പറയാൻ വരട്ടെ പ്രിയപ്പെട്ടവരേ !!!ചിലപ്പോൾ …”What looks like the end of the road is more often just a bend in the road”.ശരിക്കും അതൊരു വളവു മാത്രമായിരിക്കും പ്രിയപ്പെട്ടവരേ…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
ഒറ്റയ്ക്ക്
അകലം