April 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് ധ​ന​മ​ന്ത്രി മ​നാ​ഫ് അ​ൽ ഹ​ജ്‌​രി രാ​ജി​വെ​ച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സി​റ്റി: ധ​ന​മ​ന്ത്രി മ​നാ​ഫ് അ​ൽ ഹ​ജ്‌​രി രാ​ജി​വെ​ച്ചു. രാ​ജി​ക്ക​ത്ത് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന് സ​മ​ര്‍പ്പി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ഖ​ബ​സ് റി​പ്പോ​ര്‍ട്ട് ചെ​യ്തു. സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ലാ​ണ് മ​ന്ത്രി​യു​ടെ രാ​ജി. സാ​മ്പ​ത്തി​ക വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ര്‍ന്നാ​ണ്‌ മ​ന്ത്രി​യു​ടെ രാ​ജി​യെ​ന്നാ​ണ് സൂ​ച​ന.

നേ​ര​ത്തേ കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി​യു​ടെ ചു​മ​ത​ല ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും, എ​ണ്ണ, സാ​മ്പ​ത്തി​ക – നി​ക്ഷേ​പ മ​ന്ത്രി​യു​മാ​യ സാ​ദ് അ​ൽ ബ​റാ​ക്കി​ന് ന​ല്‍കാ​ന്‍ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. ബി​സി​ന​സ്, നി​ക്ഷേ​പം, ധ​ന​കാ​ര്യം എ​ന്നീ മേ​ഖ​ല​ക​ളി​ൽ 35 വ​ർ​ഷ​ത്തി​ലേ​റെ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള അ​ൽ ഹ​ജ്‌​റി കു​വൈ​ത്ത് ഫി​നാ​ൻ​ഷ്യ​ൽ സെ​ന്റ​റി​ന്റെ സി.​ഇ.​ഒ ആ​യി 16 വ​ര്‍ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ പ്ര​ശ​സ്ത സോ​ഷ്യ​ൽ സ​യ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലൊ​ന്നാ​യ സ​യ​ൻ​സ​സ് പോ​യി​ലെ വി​സി​റ്റി​ങ് ​െല​ക്ച​റു​മാ​ണ്.