കുവൈറ്റ് സിറ്റി : കുവൈത്തിൽ അത്യാഹിത കേസുകളിൽ എല്ലാ സർക്കാർ ആശുപത്രികളിലും സ്വദേശി-വിദേശി ഭേദമില്ലാതെ സൗജന്യ ചികിത്സ നൽകിവരുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗുരുതര ഹൃദയ സംബന്ധമായ രോഗമുള്ള വിദേശികൾക്ക് അടിയന്തര ശസ്ത്രക്രിയകളും കാർഡിയാക് കത്തീറ്ററൈസേഷൻ ചികിത്സയും മരുന്നുകളും സൗജന്യമായാണ് നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അടിയന്തിര കേസുകളിൽ എല്ലാ രോഗികളുടെയും ജീവൻ സംരക്ഷിക്കുന്നതിനാണ് പ്രധാന്യമെന്നും ധാർമ്മിക വശത്തിന് മുൻഗണന നൽകി വിവേചനമില്ലാതെ ചികിത്സ തുടർന്നുവരുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
More Stories
ആൻറിബയോട്ടിക്കുകളുടെ ലഭ്യതയെക്കുറിച്ചുള്ള കിംവദന്തികൾ ആരോഗ്യമന്ത്രാലയം നിഷേധിച്ചു
കുവൈറ്റിൽ വാരാന്ത്യ കാലാവസ്ഥ ചൂടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയ എട്ട് പ്രവാസികൾക്ക് തടവ് ശിക്ഷ